അഡ്വ.പി ശങ്കരന്റെ നിര്യാണത്തിൽ അനുശോചിച്ചു

55

ദുബായ് :  മുൻ മന്ത്രിയും, പാർലമെന്റ് അംഗവുമായിരുന്ന അഡ്വ.പി ശങ്കരൻറെ  നിര്യാണത്തിൽ  കോഴിക്കോട് ജില്ല പ്രവാസി അനുശോചിച്ചു.

കോഴിക്കോട് ജില്ലയുടെ വികസനത്തിൽ, മന്ത്രി എന്ന നിലയിലും, എം പി ആയ വേളയിലും
അദ്ദേഹം ചെയ്ത സേവനങ്ങൾ എന്നും സ്മരിക്കപ്പെടുന്നതാണ്. ജനങ്ങൾക്കിടയിൽ ഇറങ്ങി
പ്രവർത്തിച്ച ചുരുക്കം ചില നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹമെന്നും, അദ്ദേഹത്തിന്റെ
വിയോഗം കോഴിക്കോട് ജില്ലക്ക് വലിയ നഷ്ടമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

രാജന്  കൊളവിപാലം അധ്യക്ഷത വഹിച്ചു.
മോഹന് എസ വെങ്കിട്ട് ,അഡ്വ മുഹമ്മദ്‌ സാജിദ്, ജമീൽ ലത്തീഫ് സംസാരിച്ചു.