എയർ ഇന്ത്യയുടെ വലിയ വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ പറന്നിറങ്ങി

പ്രവാസികളുടെ യാത്രാ സ്വപ്നങ്ങൾക്കു പുതുചിറകുമായി എയർ ഇന്ത്യയുടെ വലിയ വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ. ഇന്നലെ രാത്രി 12ന് സൗദിയിലെ ജിദ്ദയിൽ നിന്നു പുറപ്പെട്ട വിമാനം രാവിലെ 7.10ന് കോഴിക്കോട്ടിറങ്ങി. നീണ്ട 5 വര്‍ഷത്തിനുശേഷം കോഴിക്കോട്ടേക്കു തിരിച്ചെത്തിയ എയർ ഇന്ത്യ ഇ കാറ്റഗറിയിലുള്ള ജംബോ ബോയിങ് 747-400 വിമാനമാണ് കോഴിക്കോട് – ജിദ്ദ സർവീസിന് ഉപയോഗിക്കുന്നത്.