അജ്മാനിൽ ഓട്ടോ റിപ്പയർ വർക്ക്ഷോപ്പിൽ ടാങ്ക് പൊട്ടിത്തെറിച്ച് 3 പേർക്ക് പരിക്ക്

അജ്മാൻ: അജ്മാനിലെ ഓട്ടോ റിപ്പയർ വർക്ക് ഷോപ്പിൽ ടാങ്ക് പൊട്ടിത്തെറിച്ചു മൂന്ന് തൊഴിലാളികൾക്ക് പരിക്ക്. വെൽഡിങ് തീപ്പൊരി തെറിച്ചുവീഴുന്ന പ്രദേശത്താണ് പൊട്ടിത്തെറി ഉണ്ടായത്.

സിവിൽ ഡിഫൻസ് അഗ്നിശമന സേനാംഗങ്ങൾ ഉടൻതന്നെ സ്ഥലത്തെത്തിയെങ്കിലും തീജ്വാലകൾ ഒന്നും ഉണ്ടായിരുന്നില്ല. അവർ വർക്ക് ഷോപ്പ് ഒഴിപ്പിക്കുകയും പരിക്കേറ്റ തൊഴിലാളികളെ ഖലീഫ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

സ്ഫോടനത്തിന് കാരണം കണ്ടെത്താൻ അജ്മാൻ പൊലീസ് പ്രദേശത്ത് അന്വേഷണം നടത്തി വരുന്നു.