യുഎഇയിൽ മകളെ പീഡിപ്പിച്ച കേസിൽ ഏഷ്യക്കാരനായ പിതാവിന് വധശിക്ഷ വിധിച്ചു

160

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് യുഎഇയിൽ വധശിക്ഷ ഏഷ്യൻ സ്വദേശിയായ വ്യക്തിയെയാണ് റാസൽഖൈമ ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പ്രതി മകളെ വളരെ കാലം ബലമായി പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നാണ് കോടതി രേഖകൾ പറയുന്നത്.ഒരു ദിവസം പെൺകുട്ടി പിതാവിന്റെ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുകയും സുഹൃത്തിന്റെ വീട്ടിൽ അഭയം പ്രാപിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ലൈംഗിക ചൂഷണത്തെ കുറിച്ച് പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞു. പെൺകുട്ടിയുടെ അവസ്ഥ മനസിലാക്കിയ സുഹൃത്തിന്റെ പിതാവ് സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് പ്രതിയായ പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അതിനുള്ളിൽ 665 അശ്ലീല വിഡിയോകൾ കണ്ടെത്തിയെന്നാണ് കോടതി രേഖകൾ പറയുന്നത്. അറസ്റ്റിലായ പ്രതിയെ ആദ്യം റാസൽഖൈമ പബ്ലിക് പ്രോസിക്യൂഷന് മുന്നിലും പിന്നീട് ക്രിമിനൽ കോടതിയിലും ഹാജരാക്കി. ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ചീഫ് ജഡ്ജ് സമേഹ് ഷക്കാർ ആണ് പ്രതിയായ പിതാവിന് വധശിക്ഷ വിധിച്ചത്.