കൈറോയിൽ നിന്ന് തുനീഷ്യക്കാരി സൈക്കിളിൽ മക്കയിലെത്തി

9

മക്ക: തുനീഷ്യക്കാരി സാറ ഹാബ 53 ദിവസത്തെ സൈക്കിൾ യാത്ര നടത്തി കൈറോയിൽ നിന്ന് മക്കയിലെത്തി. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിൽ നിന്ന് സുഡാൻ വഴിയാണ് മക്കയിൽ എത്തിയത്. ട്യുണീഷ്യക്കും ഈജിപ്തിനും ഇടയിലുള്ള ലിബിയയിലെ യുദ്ധവും സംഘർഷങ്ങളും കണക്കിലെടുത്താണ് 32 കാരിയായ സാറ സൈക്കിളിൽ യാത്രതിരിച്ചത്. മരുഭൂമികളിലൂടെയും കടുത്ത സാഹചര്യങ്ങളിലൂടെയും ദിവസേന എട്ടു മണിക്കൂർ സാറ യാത്രചെയ്തു. ഏതുവിധേനയും ദൗത്യം പൂർത്തിയാക്കണമെന്നായിരുന്നു സാറയുടെ മനസ്സിൽ. നിരവധി ഗ്രാമങ്ങളും നഗരങ്ങളും മരുഭൂമികളും താണ്ടി 3300 കിലോമീറ്റർ ഇവർ സഞ്ചരിച്ചു. പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് കപ്പലിലാണ് യാത്രചെയ്തത്. ജിദ്ദയിൽനിന്ന് സൈക്കിളിൽ യാത്ര പൂർത്തിയാക്കി. ടൂറിസ്റ്റ് വിസയിലാണ് സൗദിയിൽ പ്രവേശിച്ചത്.

ജീവിതത്തിൽ ആദ്യമായാണ് താൻ ഉംറ നിർവഹിക്കുന്നത് അത് വ്യത്യസ്തമായിരിക്കണമെന്ന് ആഗ്രഹിച്ചതിന്നാലുമാണ് യാത്ര തുടങ്ങിയതെന്ന് സാറ് പറഞ്ഞു. സൈക്കിളിൽ പുണ്യഭൂമിയിൽ എത്തി ഉംറ നിർവഹിക്കുന്ന ആദ്യ വിദേശ വനിതയാണ് സാറാ.