ടൂറിസ്റ്റുകൾക്ക് കൗതുകമായി ഒട്ടകപ്പാറ

തബൂക്ക്: തബൂക്കിലെ അൽവജ്‌ഹിൽ ഒട്ടകം മുട്ടുകുത്തി നിൽക്കുന്ന രൂപത്തിൽ സ്ഥിതിചെയ്യുന്ന പാറ ടൂറിസ്റ്റുകൾക്ക് കൗതുകമുണർത്തുന്നു. 8 മീറ്റർ ഉയരമുള്ള ഈ പാറക്കൂട്ടം ചില പ്രത്യേക കോണുകളിൽ നിന്നു നോക്കിയാൽ ഒട്ടകം മുട്ടുകുത്തി നില്കുന്നതായി തോന്നും. ടൂറിസ്റ്റുകളുടെയും ഗവേഷകരുടെയും ഇഷ്ട സ്ഥലം കൂടിയാണിത്.

അൽവജഹ് പട്ടണത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് അപൂർവമായി കാണപ്പെടുന്ന ഈ ചുണ്ണാമ്പ് പാറക്കൂട്ടം. ചെങ്കടലിന്റെ തീരപ്രദേശമായതിനാൽ ഇവിടെ നിരവധി ടൂറിസ്റ്റുകൾ എത്തുന്നു. ഇവിടെയാണ് മിഷൻ 2030 ന്റെ ഭാഗമായി ചെങ്കടൽ പദ്ധതി വരുന്നത്