ഷാർജയിൽ വ്യാപകമായി ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷനുകൾ വരുന്നു

6

ഷാർജ: ഷാർജയിലെ എല്ലാമേഖലയിലും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ വരുന്നു. ഷാർജ മുനിസിപ്പാലിറ്റിയും ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (സേവ)എന്നിവ സഹകരിച്ചാണ് പുതിയ പദ്ധതി. പാരിസ്ഥിതിക പ്രശ്നങ്ങളും ചെലവും കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ന്യൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്റ്റേഷനുകളാകും നിർമ്മിക്കുക എന്ന് അധികൃതർ അറിയിച്ചു. മാലിന്യസംസ്കരണത്തിന്റെ ചുമതലയുള്ള സ്ഥാപനമായ ബിയാഹ്, സി ഇ ക്രിയേറ്റസ് എന്നിവയുടെ സംയുക്ത സംരംഭമായ ഐ ഒ എൻ ഉം പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഗതാഗത രംഗത്തെ സുപ്രധാന പദ്ധതിക്കാണ് ഇതോടെ തുടക്കമാകുന്നത്.