ചൈനയില്‍ കൊറോണ വൈറസ് മരണം 1000 കടന്നു

ചൈനയില്‍ കൊറോണ വൈറസ് മൂലമുള്ള മരണം നിയന്ത്രണാതീതമായി തുടരുന്നു. തിങ്കളാഴ്ച മാത്രം 108 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഇതോടെ കൊറോണ മൂലം ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 1016 ആയി ഉയര്‍ന്നു. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനാണ് കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ചൈനയിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പുറത്താക്കി. 2097 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.ചൈനയില്‍ 42,638 പേര്‍ക്ക് നിലവില്‍ കൊറോണ സ്ഥിരീകരിച്ചു