ഇനി ഒരാഴ്ച സൗദിയിൽ ശീതക്കാറ്റ് അടിക്കുമെന്ന് റിപ്പോർട്ട്‌

14

റിയാദ്: ഇനി ഒരാഴ്ച സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശീതക്കാറ്റ് അടിക്കുമെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ സായിദ് അൽജൂഹനി പറഞ്ഞു. വടക്ക് , വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് തുടങ്ങി ഘട്ടംഘട്ടമായി മധ്യ, കിഴക്ക് തെക്കൻ പ്രവിശ്യകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഈ വർഷത്തെ ഏറ്റവും ശക്തമായ ശീതക്കാറ്റാണ് ഈയാഴ്ച ഉണ്ടാവുക. കൃഷിയെയും കന്നുകാലികളെയും ബാധിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.