യുഎഇയിൽ ഒരാൾക്കു കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചു

യുഎഇയിൽ ഒരാൾക്കു കൂടി കൊറോണ വൈറസ്  (കോവിഡ് -19 ) സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒൻപതായി. ഇതിൽ 3 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. 37 വയസ്സുള്ള ചൈനക്കാരനാണ് ഏറ്റവും ഒടുവിൽ രോഗബാധിതനായതെന്നും ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യ, ഫിലിപ്പീൻസ് രാജ്യക്കാരായ ഓരോരുത്തരും 4 ചൈനക്കാരുമാണ് നിലവിൽ ചികിത്സയിലുള്ളത്