കൊറോണ വൈറസ് ഒമാനിലും…

മസ്കറ്റ്: ഒമാനില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. രണ്ട് വനിതകള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്നെത്തിയവരാണ് ഇവര്‍. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ഫെബ്രുവരി 24 മുതല്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നവരെ ഒമാനില്‍ നിന്ന് ഇറാനിലേക്കുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തി വെക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇതിനിടെ കുവൈത്തില്‍ മൂന്നുപേര്‍ക്കും ബഹ്റൈനില്‍ ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇറാനില്‍ നിന്നെത്തിയവരാണ് വൈറസ് സ്ഥിരീകരിച്ച എല്ലാവരും.