യുഎഇയിൽ കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാൻ നൂതന സംവിധാനങ്ങളോടെ മെഡിക്കൽ സിറ്റി

99

കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാൻ നൂതന സംവിധാനങ്ങളോടെ മെഡിക്കൽ സിറ്റി സ്ഥാപിക്കുമെന്നു യുഎഇ. ചൈനയിൽ നിന്നുള്ള കൊറോണ രോഗികളെയും ഇവിടെ ചികിത്സിക്കും. ഏതു സാംക്രമിക രോഗവും ‍ചികിത്സിച്ചു ഭേദമാക്കാനുള്ള അത്യാധുനിക സംവിധാനം യുഎഇയ്ക്കുണ്ടെന്ന് ആരോഗ്യ, രോഗപ്രതിരോധ വിഭാഗം മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഒവൈസ് വ്യക്തമാക്കി.
മെഡിക്കൽ സിറ്റി സജ്ജമാക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി.താമസ കേന്ദ്രങ്ങളിൽനിന്നും ഏറെ അകലെയാണു കൊറോണ മെഡിക്കൽ സിറ്റി സ്ഥാപിക്കുക.
രോഗികൾക്കു മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നിരീക്ഷണത്തിലുള്ളവരെ പ്രത്യേകം പാർപ്പിക്കാനും ഇവിടെ സൗകര്യമുണ്ടാകും. യുഎഇയിൽ ‍ഇതുവരെ 13 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 3 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ചികിത്സയിലുള്ള 10 പേരിൽ 8 പേർ സുഖം പ്രാപിച്ചുവരുന്നു. 2 പേർ മാത്രമാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്