സൗദി അറേബ്യയും ഇടപെടുന്നു, കൊറോണ വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ ചെയ്യുന്നതിന് താത്കാലിക വിലക്ക്

88

റിയാദ് : ചൈന, ഇറാൻ, ദക്ഷിണ കൊറിയ അടക്കമുള്ള കൊറോണ വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഉംറ ചെയ്യുന്നതിന് സൗദി അറേബ്യ താത്കാലിക വിലക്ക് ഏർപ്പെടുത്തി. കൊറോണ വൈറസ് ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തുന്ന സാഹചര്യത്തിലാണ് ഈ നടപടി. മക്കയിലും മദീനയിലും പ്രവേശന നിരോധനം ഉണ്ടായിരിക്കുമെന്ന് ഇത് സംബന്ധിച്ച അറിയിപ്പിൽ പറയുന്നു.