കൊറോണ വൈറസ് : സൗദി അറേബ്യ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നൽകുന്നതും തൽകാലം നിർത്തിവച്ചു

77

കോറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ തൽക്കാലം ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നൽകുന്നതും നിർത്തിവച്ചു. പ്രത്യേകിച്ച് ചൈന , ഇറ്റലി , കൊറിയ , ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇത്തരമൊരു വിലക്ക് ഏർപ്പെടുത്തിയത്. ഉംറ വിസ നിർത്തിവയ്‌ക്കാനും തൽക്കാലം തീർത്ഥാടകർ വരാതിരിക്കാനും ബുധനാഴ്ച തന്നെ തീരുമാനം എടുത്ത് നടപ്പിലാക്കിത്തുടങ്ങിയിരുന്നു