ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുസ്ലിം വംശഹത്യ തുടരുന്നതിനിടെ അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനാണ് പൊലീസിന് നിര്‍ദേശം. ജാഫ്രബാദ് മെട്രോ സ്റ്റേഷന് താഴെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് ഒഴിപ്പിച്ചു. വീണ്ടും പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ ജഫ്രാബാദിലേക്കുള്ള റോഡ് പൊലീസ് അടച്ചു.
അതേസമയം, സംഘര്‍ഷത്തില്‍ അര്‍ദ്ധരാത്രിയില്‍ അടിയന്തരമായി വാദം കേട്ട് ഡല്‍ഹി ഹൈക്കോടതി. കലാപങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ കിട്ടാന്‍ ഒരു വഴിയുമില്ലെന്നും, അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. രാത്രി കോടതി തുറക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്റെ വീട്ടില്‍ വെച്ചാണ് കോടതി വാദം കേട്ടത്. അടിയന്തരമായി ചികിത്സ ഉറപ്പാക്കണമെന്നും, ഉച്ചയോടെ തത്സമയവിവരറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഡല്‍ഹി പൊലീസിന് കര്‍ശന നിര്‍ദേശം നല്കി.
രാത്രി 12.30യ്ക്ക് തുടങ്ങിയ വാദത്തിലേക്ക് ഡല്‍ഹി ജോയന്റ് കമ്മീഷണര്‍ അലോക് കുമാറിനെയും െ്രെകം ചുമതലയുള്ള ഡിസിപി രാജേഷ് ദിയോയെയും കോടതി വിളിച്ച് വരുത്തി. ഡല്‍ഹി സര്‍ക്കാരിന് വേണ്ടി സര്‍ക്കാര്‍ അഭിഭാഷകനായ സഞ്ജയ് ഘോസാണ് ഹാജരായത്. കേസ് ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
അതേസമയം, ഡല്‍ഹി കലാപം സംബന്ധിച്ച കേസ് സുപ്രീംകോടതിയും ഇന്നു പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കലാപം സംബന്ധിച്ച് സുപ്രീംകോടതി നേരിട്ട് കേസെടുത്ത് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്, മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള, ഷഹീന്‍ബാഗ് സ്വദേശി ബഹദൂര്‍ അബ്ബാസ് നഖ് വി എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഷഹീന്‍ബാഗ് ഒഴിപ്പിക്കണമെന്ന ഹര്‍ജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.