ദോഹയിൽ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെ തായ്‌ലൻഡ് യുവതി കുഞ്ഞിന് ജന്മം നൽകി.

കൊൽക്കത്ത: ദോഹയിൽ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെ ഖത്തർ എയർവേസിൽ തായ്‌ലൻഡ് യുവതി കുഞ്ഞിന് ജന്മം നൽകി. പുലർച്ചെ മൂന്ന് മണിയോടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ മുൻഗണന ലാൻഡിങ് ആവശ്യപ്പെട്ട് പൈലറ്റ് കൊൽക്കത്ത എയർ ട്രാഫിക് കൺട്രോൾന് നിർദ്ദേശം നൽകി. വിമാനം അടിയന്തരമായി എയർപോർട്ടിൽ ലാൻഡ് ചെയ്തു. ജീവനക്കാരുടെ സഹായത്തോടെ വിമാനത്തിൽ വെച്ച് തന്നെ യുവതി പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു