സംവിധായകൻ രാജ്‌ കപൂറിന്റെ മകൻ മക്കയിൽ മരിച്ചു

19

തമിഴ് സംവിധായകൻ രാജ്‌ കപൂറിന്റെ മകൻ ഷാരൂഖ് കപൂർ(23) മക്കയിൽവെച്ച് ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചു. അമ്മ സജീല കപൂറിനൊപ്പം തീർത്ഥയാത്ര പോയതായിരുന്നു ഷാരൂഖ്. മൃതദേഹം ചെന്നൈയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

പഠനം പൂർത്തിയാക്കിയതിനു ശേഷം മകൻ സിനിമയിൽ എത്തണം എന്നായിരുന്നു രാജ് കപൂറിന്റെ ആഗ്രഹം. ഏറെക്കാലം അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ള രാജ് കപൂർ ‘താലാട്ട് കേക്കട്ടുമാ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. ഉത്തമ രാക്ഷസ, അവൾ വരുവാള ആനന്ദ പൂങ്കാട്ടരെ തുടങ്ങിയ ചിത്രങ്ങൾ രാജ് കപൂർ സംവിധാനം ചെയ്തു.