ദുബൈ: ദുബൈ ബസ്സുകളുടെ സമയവിവരം ഇനി ഗൂഗിള്‍ മാപ്പിലും. ബസ് സമയങ്ങള്‍ ഗുഗിള്‍ മാപ്പില്‍ അപ്ഡേറ്റ് ചെയ്യുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ നഗരമായിരിക്കും ദുബൈ. ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയതായി ആര്‍ടിഎ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം ഡയറക്ടര്‍ ഖാലിദ് അല്‍അവാദി പറഞ്ഞു. മുമ്പ് ആര്‍ടിഎ ബസ്സുകളുടെ ഫിക്സഡ് സമയങ്ങള്‍ മാത്രമായിരുന്നു ഗൂഗിളില്‍ ലഭ്യമായിരുന്നത്. ഇനിമുതല്‍ സമയം അപ്ഡേറ്റ് ചെയ്തത് ലഭ്യമാവും. പുതിയ സവിശേഷത മിഡില്‍ ഈസ്റ്റില്‍ ഓപ്പണ്‍ ഡാറ്റ ഉപയോഗിക്കുന്ന ആദ്യത്തെ നഗരമായി ദുബൈ മാറി. ഇനുമുതല്‍ യാത്രക്കാര്‍ക്ക് ഇടക്കുള്ള തടസ്സങ്ങള്‍ അറിയാന്‍ കഴിയും.
ബസ് ഷെഡ്യൂളുകളുടെ തല്‍ക്ഷണ അപ്ഡേറ്റുകള് ലിങ്കുചെയ്യുന്നതും നല്‍കുന്നതും പൊതുഗതാഗത യാത്രക്കാരെ സഹായിക്കുകയും ബസ് ടൈംടേബിളുകളെക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്യും. പ്രത്യേകിച്ചും നേരത്തെയുള്ള പുറപ്പെടലും അല്ലെങ്കില്‍ വൈകി എത്തലുകളും-അദ്ദേഹം പറഞ്ഞു. ഇത് ബസ് യ്ാ്ത്ര ചെയ്യുന്ന ഉപയോക്താക്കളുടെ സംതൃപ്തി വര്‍ധിപ്പിക്കും. ദുബൈയില്‍ ഡസന്‍ കണക്കിന് പരിസ്ഥിതി സൗഹൃദ ബസുകള്‍ അവതരിപ്പിക്കുന്നുണ്ട്്. അത്തരം അപ്ഡേറ്റുകള് അവരുടെ യാത്രകള്‍ മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാനും ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ ടൈംടേബിളുകളില്‍ വരുത്തിയ മാറ്റങ്ങളില്‍ നിന്നുള്ള പരാതികള്‍ കുറയ്ക്കാനും സഹായിക്കും. ദുബൈ നിവാസികളുടെ പ്രത്യേകിച്ച് പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്ക് അനുസൃതമായാണ് ഈ സംരംഭമെന്ന് അല്‍ അവാദി പറഞ്ഞു.