ദുബായ് ഡ്യൂട്ടിഫ്രീയുടെ ഒന്നാം സമ്മാനം 11 മാസം പ്രായമുള്ള മലയാളി കുഞ്ഞിന്

ദുബായ് ഡ്യൂട്ടിഫ്രീയുടെ ഇന്ന് നടന്ന നറുക്കെടുപ്പിലാണ് 11 മാസം പ്രായമുള്ള മലയാളി കുഞ്ഞിന് ഒരു മില്ല്യൺ ഡോളറിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. പിതാവ് റമീസ് അബുദാബിയിൽ 6 വർഷമായി അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. തന്റെ കുഞ്ഞിന്റെ പേരിൽ ഓൺലൈനിലൂടെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന 1 മില്ല്യൺ ഡോളർ ന് അർഹനായത്.