ദുബൈ  കെഎംസിസി ലീഗൽ സെന്‍റര്‍-കുടുംബ നിയമ  ബോധവത്കരണവും,  അദാലത്തും വെള്ളിയാഴ്ച  (28/02/2020)

ദുബൈ: കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീഗൽ സെന്ററിന്റ ആഭിമുഖ്യത്തിൽ
“കുടുംബ-ശിശു സംരക്ഷണ നിയമ ബോധവത്കരണ പരിപാടി” 28ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് അൽബറാഹ
കെ എം സി സി ഹാളിൽ നടക്കും. കേരള ബാർ കൌൺസിൽ എൻറോൾമെന്റ്  കമ്മറ്റി ചെയർമാനും, ഹൈക്കോടതിയിലെ
മുതിർന്ന അഭിഭാഷകനുമായ അഡ്വ. പി.സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്യും.  തുടർന്ന് ലീഗൽ സെന്റർ നടത്തി വരുന്ന
സൗജന്യ നിയമ സഹായ അദാലത്തും നടക്കും. പ്രവാസികൾ നേരിടുന്ന നിയമ സംബന്ധമായ പ്രശ്നങ്ങൾക്ക് വിദഗ്ദ്ധ
അഭിഭാഷകരുടെ സൗജന്യ നിയമോപദേശം ലഭിക്കും. ഈ മേഖലയിൽ വർഷങ്ങളായി പരിചയസമ്പത്തുള്ള പ്രമുഖ
അഭിഭാഷകരുടെ നേതൃത്വത്തിലാണ് കെ എം സി സി ലീഗൽ സെന്റർ പ്രവർത്തിക്കുന്നത്.
ബന്ധപ്പെടേണ്ട നമ്പർ  04-2727773.