ബാവ ഹാജിക്കും ഡോ. ഷിഹാബ് ഷാക്കും തമീം അബൂബക്കറിനും മല്ലേഷിനും ബിസിനസ് പുരസ്കാരം. പി.പി ശശീന്ദ്രനും ജലീല്‍ പട്ടാമ്പിക്കും ജമാലിനും അനൂപ് കീച്ചേരിക്കും മാധ്യമ പുരസ്കാരം
ദുബൈ: ദുബൈ മലബാര്‍ കലാ സാംസ്കാരിക വേദി മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ഡോ. സി.പി ബാവ ഹാജി, ഡോ. ഷിഹാബ് ഷാ, തമീം അബൂബക്കര്‍, കെ.മല്ലേഷ് എന്നിവര്‍ക്ക് നല്‍കും. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ.എം അഹമ്മദിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മീഡിയ അവാര്‍ഡിന് മാതൃഭൂമി ദുബൈ ബ്യൂറോ ചീഫ് പി.പി ശശീന്ദ്രന്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി, കൈരളി ടിവി സീനിയര്‍ റിപ്പോര്‍ട്ടര്‍ ടി.ജമാലുദ്ദീന്‍, റേഡിയോ ഏഷ്യ വാര്‍ത്താ അവതാരകന് അനൂപ് കീച്ചേരി എന്നിവര്‍ അര്‍ഹനായി.
ഫെബ്രുവരി 14ന് ദുബൈ എയര്‍പോര്‍ട്ടിനടുത്തുള്ള ഫ്ളോറ ഇന്‍ ഹോട്ടലില്‍ (ജിജികോ മെട്രോ സ്റ്റേഷന് സമീപം) നടക്കുന്ന പ്രൗഢ ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസ താരമായ സി.വി പാപ്പച്ചന് അടക്കം നാട്ടിലെയും ഗള്‍ഫിലെയും അറബ്-വ്യവസായ പ്രമുഖര്‍ പങ്കെടുക്കും. പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദുബൈ മലബാര്‍ സാംസ്കാരിക വേദി ചെയര്മാന് സിറാജ് ആജല്‍, ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള, വര്‍ക്കിംഗ് കണ്‍വീനര്‍ നാസര്‍ മുട്ടം, ട്രഷറര്‍ ബഷീര്‍ പള്ളിക്കര, സലാം കന്യപ്പാടി, ഷാഹുല്‍ തങ്ങള്‍, സാദിഖ് തൃക്കരിപ്പൂര്‍, ഷബീര്‍ കീഴൂര്‍, റാഫി പള്ളിപ്പുറം, നൗഷാദ് കന്യപ്പാടി എന്നിവര്‍ അറിയിച്ചു.