ദുബായിൽ ഇ. അഹമദ് അനുസ്മരണം മാർച്ച്‌ 6ന്

ദുബായ് : ദുബായ് കണ്ണൂർ ജില്ലാ കെ.എം.സി.സിയുടെ 40ആം വാർഷിക സമ്മേളനവും ഇ അഹമദ് മെമ്മോറിയൽ നാഷണൽ അവാർഡും അനുസ്മരണ സമ്മേളനവും മാർച്ച്‌ 6ന് വൈകുന്നേരം 6 മണിക്ക് ദുബായ് വുമൺസ്‌ അസോസിയേഷൻ ഹാളിൽ വെച്ച് നടക്കും. സമ്മേളനത്തിൽ രാഷ്ട്രീയ നിരീക്ഷകനും മാധ്യമ നിരൂപകനുമായ അഡ്വ എ ജയശങ്കർ സമകാലിക വിഷയങ്ങളിൽ സംസാരിക്കും.