തുർക്കിയിൽ ഭൂചലനം :7 പേർ കൊല്ലപ്പെട്ടു

കിഴക്കൻ തുർക്കിയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് കുട്ടികളടക്കം 7 പേർ കൊല്ലപ്പെട്ടതായി തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു പറഞ്ഞതായി ഔദ്യോഗിക വാർത്താ ഏജൻസി അനഡോലു റിപ്പോർട്ട് ചെയ്തു.

അഞ്ച് പേർക്ക് പരിക്കേൽക്കുകയും അവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. മറ്റ് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് കരുതുന്നു.