വൈദ്യുതി വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ ശ്രമിക്കും- ധനമന്ത്രി

കൊച്ചി: വൈദ്യുതി വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കൊച്ചി – ഇടമൺ ലൈനിലൂടെ കൊണ്ടു വരുന്ന വൈദ്യുതി 200 മെഗാവാട്ടിന് തുല്യമാണ്. 2040 വരെ യുള്ള വൈദ്യുതി ആവശ്യത്തിന് പുറത്തുനിന്നുള്ള വൈദ്യുതി കൂടി വാങ്ങി പരിഹരിക്കും. രണ്ടരക്കോടി എൽഇഡി ബൾബുകൾ കേരളത്തിൽ വിതരണം ചെയ്തു കഴിഞ്ഞു. 1675 കോടി രൂപ ഊർജ്ജ മേഖലയ്ക്ക് വകയിരുത്തി.2020-21 ൽ സൗരോർജ്ജത്തിലൂടെ 500 മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. പുരപ്പുറം സൗരോർജ്ജ പദ്ധതി വ്യാപിപ്പിക്കുമെന്നും ബജറ്റിൽ മന്ത്രി പറഞ്ഞു.