സൗദിയിൽ ഖുർതുബയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു : രണ്ടുപേർക്ക് പരിക്ക്.

8

സൗദിയിലെ ഖുർതുബയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പെൺകുട്ടി അടക്കം രണ്ടുപേർക്ക് പരിക്ക്.

മൂന്ന് കുടുംബങ്ങൾ താമസിക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്. താമസക്കാരിൽ അധികംപേരും ജോലിസ്ഥലങ്ങളിലും സ്‌കൂളുകളിലുമായിരുന്ന സമയത്താണ് വീട്ടിൽ സ്ഫോടനം ഉണ്ടായത്. സിലിണ്ടറിൽ ചോർച്ച മൂലമുണ്ടായ പൊട്ടിത്തെറിയിൽ വീടിൻറെ മേൽക്കൂരയും ഭിത്തികളും തകർന്നു. വീടിൻറെ എല്ലാഭാഗങ്ങളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ ചില വീടുകൾക്കും നിസ്സാര കേടുപാടുകൾ പറ്റിയിട്ടുണ്ട്. സ്ഫോടനത്തിന്റെ വലിയ ശബ്ദം സമീപപ്രദേശങ്ങളിൽ ഉള്ളവരെ ഭീതിയിലാക്കി. സിവിൽ ഡിഫൻസ് അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തി.