കോടികൾ വില മതിക്കുന്ന സ്വർണക്കടത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  സ്വ‌ർണ്ണക്കടത്ത് ശ്രമം പിടികൂടി. ദുബായ്-‌കൊച്ചി വിമാനത്തിൻ്റെ ടോയ്ലറ്റിൽ നിന്ന് 2.75 കിലോ സ്വർണം ഡിആ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‍ർഐ പിടികൂടി. ഒരു കോടി 20 ലക്ഷം രൂപ വില വരുന്ന സ്വ‌ർണ്ണമാണ് പിടികൂടിയത്. അതോടൊപ്പം ദുബായിൽ നിന്ന് പേസ്റ്റ് രൂപത്തിൽ കൊണ്ടുവന്ന 800 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇൻ്റലിജൻസും ഇന്ന് പിടികൂടി, 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വ‌ർണ്ണമാണ് പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ചത്.