റിയാദിൽ പക്ഷിപ്പനി

18

റിയാദിൽ പ്രവർത്തിക്കുന്ന കോഴി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. പക്ഷികളെ മാത്രം എച്ച് 5 എൻ 8 ഇനത്തിൽപ്പെട്ട പക്ഷി പനിയാണ് കണ്ടെത്തിയത്. ഇത് മനുഷ്യരിലേക്ക് പകരില്ല. ഈ ഇനത്തിൽ പെട്ട പക്ഷിപ്പനി 2017 അവസാനത്തിൽ സൗദിയിൽ റിപ്പോർട്ട് ചെയ്തിരുന്നു.

രോഗബാധയെ കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ എമർജൻസി സംഘം ഫാമിൽ എത്തി അടിയന്തര നടപടികൾ സ്വീകരിക്കുകയും രോഗബാധയുടെ പ്രഭവകേന്ദ്രം നിയന്ത്രണവിധേയമാക്കുകയും ചെയ്തു. കോഴിവളർത്തൽ കർഷകർ ജാഗ്രത പാലിക്കുകയും നടപടികൾ സ്വീകരിക്കുകയും വേണം. നിലവിൽ പുതിയ പക്ഷികളെ ഫാമിൽ പ്രവേശിപ്പിക്കരുത്. ദേശാടന പക്ഷികളുടേയും കരയിൽ ജീവിക്കുന്ന മറ്റു പക്ഷികളെയും വേട്ടയാടി പിടിക്കാൻ പാടില്ല. പക്ഷിപ്പനി ബാധ സംശയിക്കുകയോ അനേകം പക്ഷികൾ ചാവുകയോ ചെയ്യുകയാണെങ്കിൽ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ട് പരിസ്ഥിതി മന്ത്രാലയത്തിലെ എമർജൻസി സംഘത്തെ അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.