ഉച്ചത്തിൽ സംഗീതം വെച്ചതിന് മക്ക പ്രവിശ്യ പോലീസ് റസ്റ്റോറൻറ് അടപ്പിച്ചു

മക്ക: മക്കയിലെ ജനവാസ കേന്ദ്രത്തിൽ ഉച്ചത്തിൽ സംഗീതം വെച്ചതിന് മക്ക പ്രവിശ്യ പോലീസ് റസ്റ്റോറൻറ് അടപ്പിച്ചു. കട ഉടമയെ അറസ്റ്റ് ചെയ്തു നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിൻറെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പോലീസിന് നിർദേശം നൽകിയതിനെ തുടർന്നായിരുന്നു നടപടി