കൊറോണ വൈറസ് ബാധ വ്യാപിച്ച ചൈനയിലെ വുഹാനില്‍ നിന്ന് ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവരുൾപ്പെടെ 112 പേരുമായി ഇന്ത്യന്‍ വ്യോമസേനയുടെ സി 17 വിമാനമാണ് തിരിച്ചെത്തിയത്. കൊറോണ ഏറ്റവുമധികം ബാധിക്കപ്പെട്ട ചൈനയ്ക്ക് ഇന്നലെ സഹായവുമായി പോയ വ്യോമസേനയുടെ സി 17 വിമാനമാണ് ഡൽഹിയിൽ തിരിച്ചെത്തിയത്. വിമാനം വൈകിയത് ഇടയ്ക്ക് ആശങ്കയുണ്ടാക്കിയെങ്കിലും ഇന്ത്യക്കാര്‍ക്ക് പുറമെ ഏഴ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെയും ചൈനയില്‍ നിന്ന് വ്യോമസേന വിമാനം ദില്ലിയില്‍ എത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, ചൈന, ദക്ഷിണാഫ്രിക്ക, മഡഗാസ്കര്‍, മ്യാന്മാര്, മാലിദ്വീപ്, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും സംഘത്തില്‍ ഉള്‍പ്പെടുന്നു.
Home INTERNATIONAL 112 പേര് അടങ്ങുന്ന സംഘവുമായി ഇന്ത്യന്‍ വ്യോമസേന വിമാനം ചൈനയിൽ നിന്ന് തിരിച്ചെത്തി