ഇന്ത്യയുടെ കര, നാവിക സേനകൾക്കായി 30 ഹെലികോപ്റ്റർ വാങ്ങുന്നതിനുള്ള കരാർ യുഎസുമായി ഒപ്പുവച്ചു.

ഇന്ത്യയുടെ കര, നാവിക സേനകൾക്കായി 30 ഹെലികോപ്റ്റർ വാങ്ങുന്നതിനുള്ള കരാർ യുഎസുമായി ഒപ്പുവച്ചു. ഇന്ത്യൻ  നാവിക സേനയ്ക്കായി 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും 6 അപ്പാച്ചി ഹെലികോപ്റ്ററുകളും വാങ്ങാനാണ് കരാർ. ഇരു രാജ്യങ്ങളും തമ്മിൽ  സമഗ്ര ശാക്തിക പങ്കാളിത്തത്തിനു ധാരണയായെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കുശേഷം  പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രതിരോധം, ഊർജ, സാങ്കേതിക സഹകരണം, വ്യാപാരം തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്നതാണ് സമഗ്ര പങ്കാളിത്തം. വിശാലമായ വ്യാപാര കരാർ സാധ്യമാക്കുന്നതിന് ഇന്ത്യയുടെ വാണിജ്യ മന്ത്രിയും യുഎസ് വാണിജ്യ സെക്രട്ടറിയും തമ്മിൽ ചർച്ച നടത്തും.

ഇന്ത്യയിലെ ഗ്രാമങ്ങളിലും മറ്റും കണ്ടെയ്നറുകൾ ഉപയോഗിച്ച് ദ്രവീകൃത പ്രകൃതി വാതക വിതരണം സാധ്യമാക്കാൻ ഇന്ത്യൻ ഒായിൽ കോർപറേഷനും യുഎസിലെ എക്സൺ മൊബീൽ, ചാർട്ട് ഇൻഡസ്ട്രീസ് എന്നിവയുമായി കരാർ ഒപ്പുവച്ചു. 5 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് യുഎസ് കമ്പനികൾക്ക് സൗകര്യമൊരുക്കുന്നതിനുള്ള നടപടികൾ ട്രംപ് ആവശ്യപ്പെട്ടു.

യുഎസ് കമ്പനികൾക്ക് സൗകര്യമൊരുക്കുന്നതിനുള്ള നടപടികൾ ട്രംപ് ആവശ്യപ്പെട്ടു. മാനസികാരോഗ്യം, മെഡിക്കൽ ഉപകരണങ്ങളുടെ സുരക്ഷ, എന്നിവയിലും ധാരണപത്രമായി. ആഭ്യന്തരസുരക്ഷ, ഭീകരപ്രവർത്തനത്തിനെതിരെയുള്ള സഹകരണം തുടങ്ങിയവയിലും ചർച്ച നടന്നെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.