നേരത്തെ നിശ്ചയിച്ച പോലെ 11.40ന് തന്നെ അഹമ്മദാബാദില്‍ വിമാനമിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ട്രംപിനെ സ്വീകരിച്ചു.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെത്തി. നേരത്തെ നിശ്ചയിച്ച പോലെ 11.40ന് തന്നെ അഹമ്മദാബാദില്‍ വിമാനമിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ട്രംപിനെ സ്വീകരിച്ചു.
ഇന്ത്യയിലേക്കുള്ളത് വലിയ യാത്രയായാണ് കണക്കാക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്നും ട്രംപ് യാത്രയ്ക്കു തൊട്ടുമുൻപ് പ്രതികരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് മോട്ടേര സ്റ്റേഡിയം ഉത്ഘാടനമാണ് ട്രംപിന്റെ ഇന്ത്യയിലെ ആദ്യ പരിപാടി. ശേഷം താജ് മഹല്‍ സന്ദര്‍ശിക്കും. നാളെയാണ് ഡൽഹിയിൽ നയതന്ത്ര ചർച്ചകൾ നടക്കുക.
22 കിലോമീറ്ററോളം ദൂരെയുള്ള മോട്ടേര സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ ആയാണ് പോകുക. ഒരു ലക്ഷത്തി പതിനായിരം ആളുകൾക്ക് ഇരിക്കാവുന്ന മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ട്രംപ് ഉത്ഘാടനം ചെയ്യും. തുടർന്ന് ആഗ്രയിലെത്തി താജ്മഹൽ സന്ദര്‍ശിക്കും.