സംസ്ഥാന ബജറ്റ്: ക്ഷേമപെൻഷനുകളിൽ 100 രൂപ വർധിപ്പിച്ചു

തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റിൽ ക്ഷേമപെൻഷനുകളിൽ 100 രൂപ വർദ്ധിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെയാണ് വർദ്ധനവെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഫലപ്രദമായ നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. രാജ്യം വലിയ വെല്ലുവിളികൾ അഭിമുഖീകരിക്കുകയാണെന്നും ജനാധിപത്യവും സ്വേച്ഛാധിപത്യവും മുഖാമുഖം നിൽക്കുന്ന സാഹചര്യമാണിതെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.