കൊറോണ വൈറസ്‌ : സൗദിയിൽ പ്രത്യേക നിർദേശങ്ങൾ

റിയാദ്: പക്ഷികളും മൃഗങ്ങളുമായി മതിയായ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാതെ ഇടപഴകരുതെന്ന് കൃഷി, പരിസ്ഥിതി, ജല മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് ഭീഷണിയെത്തുടർന്നാണിത്.

വൈറസിന്റെ പ്രഭവകേന്ദ്രം മൃഗങ്ങളിൽ നിന്നാണെന്നാണ് പ്രാഥമിക വിവരം. ഇവയിൽ നിന്ന് മനുഷ്യരിലേക്ക് പകരാം. എന്നാൽ സൗദി അറേബ്യയിലെ ജീവജാലങ്ങളിൽ ഇത്തരം വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സൗദിയിൽ ദേശാടനപക്ഷികളുടെ സഞ്ചാര പാതകൾ അനേകമുണ്ട്. രോഗം ബാധിച്ച രാജ്യങ്ങളിൽനിന്നുള്ള പക്ഷികളും ഇവിടെ എത്താൻ സാധ്യതയുണ്ട്. രോഗബാധയുടെ അടയാളങ്ങൾ ഇല്ലാതെയും ഈ വൈറസ് കാണപ്പെടാറുണ്ട്. അതിനാലാണ് ഇവയുമായി ഇടപെടുമ്പോൾ മതിയായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്ന് മന്ത്രാലയം അറിയിക്കുന്നത്. എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ 8002470000 എന്ന നമ്പറിൽ അറിയിക്കണമെന്ന് മന്ത്രാലയം പറയുന്നു