കേരളത്തിൽ കൊറോണ വൈറസ് ബാധ ഏറ്റവരുടെ എണ്ണം രണ്ടായി

ആലപ്പുഴയിലെ വിദ്യാർത്ഥിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ച വിദ്യാർത്ഥിയുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

ആലപ്പുഴയിൽ 124 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ നാല് പേർ ഐസൊലേഷൻ വാർഡിലാണ്.
ഇവരിൽ മൂന്നുപേർ ചൈനയിൽ നിന്ന് വന്നവരാണെന്നും മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച രണ്ട് രോഗികളുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്. മികച്ച പുരോഗതിയുണ്ട്. ശേഷിക്കുന്ന 120 പേർ വീടുകളിൽ നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.