നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിൽ: കുവൈറ്റിൽ നാല് തൊഴിലാളികൾ മരിച്ചു

12

കുവൈത്ത് സിറ്റി: കുവൈത്തിൽ നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾ മരിച്ചു. തലസ്ഥാനമായ കുവൈത്ത്‌ സിറ്റിയിൽ നിന്നും 85 കിലോമീറ്റർ അകലെയുള്ള മുത്‍ല ഭവന നിർമ്മാണ പദ്ധതിയിലെ കരാർ തൊഴിലാളികളാണ് മരിച്ചവർ.  പരിക്കേറ്റ മൂന്ന് പേരെ  ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേർ ഇന്ത്യക്കാരും ഒരാൾ നേപ്പാൾ സ്വദേശിയുമാണ്.

കാണാതായ നാല് തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഡ്രെയിനേജിനായി മാൻഹോളും പൈപ്പും സ്ഥാപിച്ചുകൊണ്ടിക്കെയായിരുന്നു അപകടം. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാൻ പൊതുമരാമത്ത് മന്ത്രി ഡോ. റാണ അൽ ഫാരിസ്‌  നിർദേശം നൽകി.  അപകടത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെട്ടു