കുവൈത്തിൽ സ്കൂൾ കോളേജുകൾക്ക് അവധി

76

കുവൈത്തിലെ സ്കൂളുകളിലെയും സര്‍വകലാശാലകളിലെയും അധ്യയനം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെയ്ക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് ഒന്നുമുതലാണ് അവധി നല്‍കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് കുവൈത്ത് സെന്റര്‍ ഫോര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ തലവന്‍ താരിഖ് അല്‍ മെര്‍സെമിനെ ഉദ്ധരിച്ച് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവധി ബാധകമാണ്.