ചൈനയിൽ നിന്നുള്ള 15 മലയാളി വിദ്യാർഥികൾ നാട്ടിലെത്തി

ചൈനയിൽ നിന്നുള്ള 15 മലയാളി വിദ്യാർഥികൾ നാട്ടിലെത്തി. വിദ്യാര്‍ഥികളുടെ ദുരിതം മാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിക്കാനാവശ്യമായ ഇടപെടല്‍ നടത്തിയത്. കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിച്ച വിദ്യാര്‍ഥികളെ പരിശോധനയ്ക്ക് ശേഷം വീടുകളിലേക്കയച്ചു. 14 ദിവസം നിരീക്ഷണം തുടരണമെന്ന് ആരാഗ്യവകുപ്പ് നിര്‍ദേശം നല്‍കി.