കണ്ണൂർ സ്വദേശി സൗദിയിൽ താമസ സ്ഥലത്ത് ആത്മഹത്യചെയ്ത നിലയിൽ

9

ദമാം: സൗദിയിൽ പ്രവാസി മലയാളി താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു. കണ്ണൂർ കുരിക്കളവളപ്പിൽ വരദൂർ സ്വദേശി മുയ്യം ആബിദ് ആണ് ആത്മഹത്യ ചെയ്തത്. ഒരാഴ്ചയായി ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയപ്പെടുന്നു.അതിനാൽ നാട്ടുകാരനായ ജുനൈദ് കമ്പനിയുമായി സംസാരിച്ച് യുവാവിനെ നാട്ടിൽ വിടാനായി ശ്രമിക്കുമ്പോഴാണ് ആബിദ് ജീവനൊടുക്കിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഒരു വർഷം മുമ്പാണ് ആബിദ് ദമാമിൽ എത്തിയത്. പിതാവ് :അഷ്റഫ് മാതാവ്: അസ്മ സഹോദരങ്ങൾ: അസീന, ആഷിക്.