ബഹ്‌റൈനിൽ നമസ്‍കാരത്തിന് ശേഷം പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ തമിഴ്നാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

മനാമ: ബഹ്റൈനില്‍ തമിഴ്‍നാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തഞ്ചാവൂര്‍ കുംഭകോണം സ്വദേശി മുസ്‍തഫ ഷാജഹാന്‍ (60) ആണ് മരിച്ചത്. നമസ്‍കാരത്തിന് ശേഷം പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.