ഉന്നത ബന്ധങ്ങള്‍ക്കിടയിലും ബാപ്പക്ക് ഇഷ്ടം സാധാരണക്കാരായിരുന്നു: മുനവ്വറലി തങ്ങള്‍

അബുദാബി: ഉന്നത ബന്ധങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്ന തന്റെ പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് സാധാരണക്കാരോടായിരുന്നു കൂടുതല്‍ ഇഷ്ടമെന്ന് മുസ്്‌ലിംയൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. തന്റെ പിതാവിന്റെ പേരില്‍ അബുദാബി ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് ശശി തരൂരിന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങിനെയുള്ള ബാപ്പയുടെ മകനായി ജനിക്കാന്‍ കഴിഞ്ഞുവെന്ന സൗഭാഗ്യം വളരെ വലുതാണ്. മതേതരത്വം എന്നും നിധിപോലെ കാത്തുസൂക്ഷിക്കുന്നതില്‍ ബാപ്പ ജാഗ്രത പാലിച്ചിരുന്നു. തന്റെ സ്വാധീനം സാധാരണക്കാര്‍ക്കായി സമര്‍പ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.
വര്‍ത്തമാനകാല ഇന്ത്യയില്‍ ശശി തരൂര്‍ ഈ മേഖലയില്‍ അഭിമാനകരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗവും പരന്ന വായനയും ചിന്തയുമെല്ലാം മതേതര-ജനാധിപത്യത്തിന്റെ ശാക്തീകരണത്തിനുള്ള പ്രചോദനങ്ങളാണെന്ന് തങ്ങള്‍ പറഞ്ഞു. സുന്നി സെന്റര്‍ ചെയര്‍മാന്‍ ഡോ.ഒളവട്ടൂര്‍ അബ്ദുല്‍റഹ്മാന്‍ മൗലവി, കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജ.സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി, നാഷണല്‍ കമ്മിറ്റി ട്രഷറര്‍ യു.അബ്ദുല്ല ഫാറൂഖി, സുന്നി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ റഊഫ് അഹ്‌സനി എന്നിവര്‍ പ്രസംഗിച്ചു.
ഇസ്്‌ലാമിക് സെന്റര്‍ ട്രഷറര്‍ ഹംസ നടുവില്‍ നന്ദി രേഖപ്പെടുത്തി. ടികെ അബ്ദുല്‍സലാം, കമ്മ്യൂണിറ്റി പൊലീസ് ഉദ്യോഗസ്ഥ ആയിഷ ശിഹ, അബ്ദുല്ല നദ്‌വി, കബീര്‍ ഹുദവി, എം.കുഞ്ഞിമുഹമ്മദ്, റസാഖ് കോളോത്ത്,ഇസ്മായില്‍ അഞ്ചില്ലത്ത്,മന്‍സൂര്‍ മൂപ്പന്‍,മുജീബുറഹ്മാന്‍,അ ബൂബക്കര്‍ ബിസി,പികെ അബ്ദു ല്‍കരീംഹാജി,എംഎംദാവൂദ് ഹാജി,സെയ്ഫ് ലൈന്‍ ഗ്രൂപ്പ് എംഡി അബൂബക്കര്‍ കുറ്റിക്കോല്‍, നോബ്ള്‍ ഗ്രൂപ്പ് എംഡി ഷാഹുല്‍ഹമീദ്, എഞ്ചിനീയര്‍ അബ്ദുല്‍റഹ്മാന്‍, മുന്‍ജനറല്‍ സെക്രട്ടറിമാരായ വിപികെ അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍(തമിഴ്‌നാട് ഖാഇദെമില്ലത്ത് പ്രതിനിധി)മജീദ് അണ്ണാന്‍തൊടി, റഷീദ് പട്ടാമ്പി, ഹംസ ഹാജി മാറാക്കര, അബ്ദുല്ല കാക്കുനി, എഞ്ചിനീയര്‍ സമീര്‍, ആലം മാടായി, നൗഷാദ് കൊയിലാണ്ടി, റഷീദലി മമ്പാട്, റഫീഖ് പുവ്വത്താണി, ഹൈദര്‍ നെല്ലിശ്ശേരി, റഫീഖ് ഹാജി, സാബിര്‍ മാട്ടൂല്‍, അബ്ദുല്‍ ബാസിത് കായക്കണ്ടി, ഹനീഫ പടിഞ്ഞാറുമൂല, അബ്ദുല്‍റഹ്മാന്‍ പൊവ്വല്‍, കോയ തിരുവത്ര, സലീം നാട്ടിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.