മക്കയിൽ ഒരാൾ ഹോട്ടൽ മുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ

മക്ക: അൽ നികാസ ഡിസ്ട്രിക്റ്റിൽ ബർമക്കാരൻ സ്വന്തം കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ. കട്ടിലിന് സമീപം നിലത്ത് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കുത്തേറ്റ് കുടൽമാല പുറത്തു ചാടിയിരുന്നു. ഇയാൾ അൽ നികാസയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു.

സഹപ്രവർത്തകനായ ബർമക്കാരനാണ് സംഭവത്തെക്കുറിച്ച് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്. അന്വേഷണവിധേയമായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സുരക്ഷാ വകുപ്പുകൾ അന്വേഷണം നടത്തിവരുന്നു.