മദീനയിൽ രണ്ട്​ പുതിയ കെയർ സെൻററുകൾ

ഹജ്ജ്​ ഉംറ തീർത്ഥാടകർക്കായി മദീനയിൽ രണ്ട്​ പുതിയ കെയർ സെൻററുകൾ തുറന്നു. ഹജ്ജ്​ ഉംറ മന്ത്രാലയത്തി​െൻറ മേൽനോട്ടത്തിലാണിത്​. ബഖീഅ്​, അമീർ മുഹമ്മദ്​ ബിൻ അബ്​ദുൽ അസീസ്​ വിമാനത്താവളം  എന്നിവിടങ്ങളിലായി​ രണ്ട്​ കേന്ദ്രങ്ങൾ ആരംഭിച്ചത്​​. ഹജ്ജ്​ ഉംറ തീർഥാടകർക്ക്​ പുറമെ ഇവരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനികൾക്കും വേണ്ട സേവനങ്ങൾ, വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്കാവശ്യമായ ഇൻഷുറൻസ് നടപടികൾ​ തുടങ്ങിയവ മന്ത്രാലയ ഓഫീസുകളിൽ പോകാ​​തെ ഈ സേവന കേന്ദ്രങ്ങളിലെ സെൽഫ്​ സർവീസ്​ കിയോസ്​കുളിലൂടെയോ അല്ലെങ്കിൽ ഇവിടെയുള്ള ജീവനക്കാരുടെ സഹായത്തോടെയോ പൂർത്തീകരിക്കാൻ സാധിക്കും.

വിവിധ ഭാഷകൾ സംസാരിക്കാൻ കഴിവുള്ള ജീവനക്കാരാണ്​ കേന്ദ്രങ്ങളിലുള്ളത്​. വിരലടയാളം വഴി തീർഥാടകരുടെ ഡാറ്റകൾ അറിയാനുള്ള സംവിധാനവും കേന്ദ്രത്തിലുണ്ട്​. ഏതാനും മാസം​ മുമ്പാണ്​ ഹജ്ജ്​ ഉംറ മന്ത്രാലയത്തിന്​ കീഴിൽ കെയർ​ സെൻററുകൾ ആരംഭിച്ചത്​. മദീനയിൽ രണ്ട്​ സെൻറർ കൂടി വന്നതോടെ മൊത്തം കെയർ സെൻററുകളുടെ എണ്ണം നാലായി. 30ഒാളം വിവിധ സേവനങ്ങൾ വ്യക്​തിക്കും സ്​ഥാപനങ്ങൾക്കും കേന്ദ്രത്തിൽ നിന്ന്​ ലഭിക്കും. 16 സേവനങ്ങൾ സെൽഫ്​ സർവീസ്​ കിയോസ്​കുകളി​ലൂടെയും 14 സേവനങ്ങൾ ഉദ്യോസ്​ഥർ മുഖേനയുമാണ്​. മൊത്തം സേവനങ്ങളുടെ എണ്ണം 60 ആക്കി ഉയർത്താനുള്ള ശ്രമത്തിലാണ്​ ഹജ്ജ്​ ഉംറ മന്ത്രാലയം