റമദാനിലേക്ക് ഇനി 2 മാസം ദൂരം വിശ്വാസികള്‍ ഒരുക്കം തുടങ്ങി

55

ദുബൈ: വിശുദ്ധ റമസാന് ഇനി രണ്ട് മാസം മാത്രം. വിശ്വാസി സമൂഹം പുണ്യ റമസാനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. നാട്ടില്‍ നോമ്പും പെരുന്നാളും ചെലവഴിക്കാന്‍ തീരുമാനിച്ചവര്‍ അതിനുള്ള തയ്യാറെടുപ്പുളുടെ ആലോചനയിലാണ്. അതല്ല് നോമ്പിന് മുമ്പ് തന്നെ നാട്ടില്‍പോയി തിരിച്ചെത്താനുള്ള തീരുമാനത്തിലുള്ള പ്രവാസികളുമുണ്ട്. ഇപ്പോള്‍ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞാലുടന്‍ സംസ്ഥാന സിലബസിലുള്ള പത്താം ക്ലാസ് മാര്‍ച്ച് ആദ്യത്തില്‍ തുടങ്ങുകയാണ്. പരീക്ഷാക്കാലം കഴിഞ്ഞാല്‍ പ്രവാസി രകുടുംബങ്ങള്‍ പിന്നെ റമസാന്‍ നോമ്പിന്റെ തിരക്കിലേക്ക് നീങ്ങുകയാണ്. ഇസ്്‌ലാമിക കലണ്ടര്‍ അനുസരിച്ച് ഇന്നലെ ജുമാദുല്‍ആഖിര്‍ വിടപറഞ്ഞ് ഇന്ന് മുതല്‍ റജബ് മാസം തുടങ്ങുകയായി. മാര്‍ച്ച് 25ന് റജബ് അവസാനിച്ച് 26ന് ശഅബാന്‍ ആരംഭിക്കും. ശഅബാന്‍ ഏപ്രില്‍ 23 വരെ തുടരും. പിന്നീട് റമദാന്‍ മാസപ്പിറവി അനുസരിച്ച് റമദാന്‍ വ്രതം തുടങ്ങും. അറബ് യൂണിയനിലെ ജ്യോതിശാസ്ത്ര-ബഹിരാകാശ ശാസ്ത്ര അംഗം ഇബ്രാഹിം അല്‍ ജര്‍വാന്‍ 2020 ല്‍ റമദാനിലേക്കുള്ള അമാവാസി മിക്കവാറും ഏപ്രില്‍ 23 വ്യാഴാഴ്ച സംഭവിക്കുമെന്ന് വിശദീകരിച്ചു. അതായത് ഏപ്രില്‍ 24 വെള്ളിയാഴ്ച റമദാനിന്റെ ആദ്യ ദിവസമായിരിക്കും. ഈ വര്‍ഷം ദുബൈ നിവാസികള്‍ 14 മണിക്കൂര്‍ 48 മിനിറ്റ് വരെ ഉപവസിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രില്‍ 23 ന് രാത്രിയില്‍ പുതിയ ചന്ദ്രക്കല സാധ്യതയാകും വിധം പടിഞ്ഞാറന്‍ മേഖലയിലെ കാലാവസ്ഥ അനുകൂലമായിരിക്കും. ഇത് സൂര്യാസ്തമയത്തിനുശേഷം ദൃശ്യമാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ റമദാനിലെ ആദ്യ ദിവസം ഏപ്രില്‍ 24 ന് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎംസിസി അടക്കമുള്ള ജീവകാരുണ്യ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനകളും പ്രസ്ഥാനങ്ങളും റമദാനിലുള്ള ഒരുക്കങ്ങള്‍ തുടങ്ങി. എല്ലാ
വര്‍ഷങ്ങളിലുമുള്ളപോലെ ഈ വര്‍ഷവും റമദാന്‍ ടെന്റുകള്‍ സജീവമായിരിക്കും.