റിയാസ് ചാവക്കാടിനും പ്രകാശ് പേരാമ്പ്രയ്ക്കും ആദരവ്

15

അജ്‌മാൻ : ജീവകാരുണ്യ പ്രവർത്തകനായ ദുബായ് ഹോസ്പിറ്റൽ ജീവനക്കാരൻ റിയാസ് ചാവക്കാട്, സാമൂഹ്യ
പ്രവർത്തകനും പ്രകാശ് ജ്വല്ലറി ഉടമയുമായ പ്രകാശ് പേരാമ്പ്ര എന്നിവരെ സുഹൃദ് സംഘം ആദരിച്ചു.
രാജൻ കൊളാവിപാലം അധ്യക്ഷത വഹിച്ചു.
പ്രഭാഷകൻ ബഷീർ തിക്കോടി ചടങ്ങു് ഉദ്‌ഘാടനം ചെയ്തു.
ചുറ്റും മൃഗതുല്യർ വിഹരിക്കുമ്പോൾ, മനുഷ്യത്വത്തിന്‌ വേണ്ടി കേഴുകയാണ് ഇന്നത്തെ സമൂഹമെന്ന്
അദ്ദേഹം പറഞ്ഞു.
റിയാസിനും, പ്രകാശിനും യഥാക്രമം ബഷീർ തിക്കോടി ,അഡ്വ.മുഹമ്മദ് സാജിദ് എന്നിവർ
സ്നേഹോപഹാരങ്ങൾ നൽകി.
അഡ്വ: മുഹമ്മദ് സാജിദ്, ഹകീം വാഴക്കാലയിൽ, ഷിയാദ് , ബഷീർ മേപ്പയൂർ , മൊയ്‌ദു പേരാമ്പ്ര, നൗഫൽ,
അഹമ്മദ് , കബീർ, കോയ എന്നിവർ സംസാരിച്ചു.