റിയാദ്: സൗദിയിൽ കോൾ നിരക്കുകൾ കുറയുന്നതുമായി ബന്ധപ്പെട്ട തീരുമാനം ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങളിൽ പ്രാബല്യത്തിലുള്ള നിരക്കുകൾ താരതമ്യം ചെയ്തു പഠനം നടത്തിയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
ഒരു കമ്പനിയുടെ ഉപയോക്താവ് മറ്റൊരു നെറ്റ് വർക്ക് ഉപയോക്താവുമായി ബന്ധപ്പെടുമ്പോൾ നൽകേണ്ട നിരക്കിന്റെ കൂടിയ പരിധി 2.2 ഹലലയാണ്. ലാൻഡ്ലൈൻ നെറ്റ്വർക്കുകളിൽ ഇത് 1.1 ഹലലയാണ്. ടെലികോം കമ്പനികൾക്കിടയിൽ മത്സരം വർദ്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കുന്നതിനുമാണ് പുതിയ തീരുമാനം. ജൂൺ 11 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.