സൗദിയിലെ വിദേശികള്‍ നാട്ടിലേക്കയച്ച പണത്തിന്റെ അളവില്‍ വന്‍ ഇടിവ്. 125.5 ബില്യണ്‍ റിയാലാണ് കഴിഞ്ഞ വര്‍ഷം വിദേശികള്‍ നാട്ടിലേക്കു അയച്ചത്. 2018 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ സൗദിയിലെ വിദേശികള്‍ നാട്ടിലേക്കയച്ച പണത്തിന്റെ അളവില്‍ 8 ശതമാനം കുറവുണ്ടായി.
2018-ല്‍ 136.43 ബില്യണ്‍ റിയാല്‍ നാട്ടിലേക്കയച്ച വിദേശികള്‍ 2019-ല്‍ അയച്ചത് 125.5 ബില്യണ്‍ മാത്രമാണ്. 10.9 ബില്യണ്‍ റിയാലിന്റെ കുറഞ്ഞ തുകയാണിത്. തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് സൗദിയിലെ വിദേശികള്‍ അയക്കുന്ന പണത്തിന്റെ അളവ് കുറയുന്നത്. 2010 മുതല്‍ 15 വരെ ഫോറിന് റെമിറ്റന്‍സ് വര്‍ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. 2016-ല്‍ 3 ശതമാനവും, 2017-ല്‍ 7 ശതമാനവും, 2018-ല്‍ 4 ശതമാനവും, 2019-ല്‍ 8 ശതമാനവും കുറഞ്ഞു