സൗദിയിൽ ഓൺ അറൈവൽ വിസ….

9

അമേരിക്ക, ബ്രിട്ടൻ, ഷെങ്കൺ വിസകളുള്ളവർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാൻ പ്രത്യേകം വിസ വേറെ എടുക്കേണ്ടതില്ലെന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു .സാധാരണഗതിയിൽ വിദേശരാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് വരാൻ മുൻകൂറായി സന്ദർശക വിസ നേടണം..അതത് രാജ്യങ്ങളിലെ സൗദി എംബസിയിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ സ്റ്റാമ്പും ചെയ്യണം .എന്നാൽ പാസ്സ്പോർട്ടിൽ അമേരിക്ക, ബ്രിട്ടൻ, ഷെങ്കൺ വിസയുള്ളവരെ ഇതിൽ നിന്ന് ഒഴിവാക്കി പകരം അവർക്ക് ഓൺഅറൈവൽ വിസാസൗകര്യം ആണ് സൗദിയിൽ ഒരുക്കുന്നത് .എന്നാൽ ചില നിബന്ധനകൾ പാലിക്കണം . പാസ്പോർട്ടിൽ ഈ പറഞ്ഞ വിസ ഒരിക്കൽ സ്റ്റാമ്പ് ചെയ്തത് കൊണ്ട് മാത്രം വരാനാവില്ല. ആ രാജ്യങ്ങളിലേക്ക്ഒരു തവണയെങ്കിലും യാത്ര ചെയ്യണം. വിസയ്ക്ക് കാലാവധി ഉണ്ടായിരിക്കുകയും വേണം.മാത്രമല്ല സൗദി എയർലൈൻസ് പോലെയുള്ള സൗദി ബേസ്ഡ് വിമാനം സൗദിയിലേക്കുള്ള യാത്രയ്ക്ക് ഉപയോഗിക്കുകയും വേണം. 440 സൗദി റിയാൽ ആണ് ഈ മൾട്ടിപ്പിൾ എൻട്രി വിസയുടെ ഫീസ് . 90 ദിവസം വരെ താമസിക്കാം . മുസ്ലിങ്ങൾക്ക് ഉംറ ചെയ്യാം, എന്നാൽ അന്യ മതക്കാർക്ക് മക്കയിൽ മദീനയിലും പ്രവേശനം ഉണ്ടാകില്ല