സൗദിയിൽ ഇനി ട്രാക്കുകൾ തെറ്റിച്ച് വാഹനമോടിച്ചാൽ ക്യാമറ പിടികൂടും

9

സൗദിയിൽ ട്രാക്കുകൾ തെറ്റിച്ച് വാഹനങ്ങൾ ഓടിക്കുന്നത് പിടികൂടാൻ സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി. ട്രാഫിക് രംഗത്തെ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വിപുലീകരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

നടുവിലെ ട്രാക്കിൽ നിന്ന് പൊടുന്നനെ അവസാന ട്രാക്കിലേക്ക് വാഹനമോടിക്കുന്നവർ ഇനിമുതൽ ക്യാമറയിൽ പതിയും. കൂടാതെ അവസാന നിമിഷം മുന്നറിയിപ്പ് ഹമ്പുകളിലൂടെ വാഹനം കടന്നാലും ക്യാമറയിൽ പതിയും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്യാമറകളുടെ പ്രവർത്തനം. അപകടകരമായ മറികടക്കലും ട്രാക്ക് അലക്ഷ്യമായി തെറ്റിക്കുന്നതും തൽസമയം പതിയും. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് അറിയിച്ചു