സൗദിയിൽ പച്ചക്കറി ലോറിയിൽ മയക്കുമരുന്ന്

10

റിയാദ്: സൗദിയിൽ പച്ചക്കറി നിറച്ച ലോറിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സിറിയൻ വംശജരായ രണ്ട് പേർ പിടിയിൽ. 30 ലക്ഷത്തിൽ പരം ഇൻഫെറ്റമിൻ ഗുളികകളാണ് ആന്റി ഡ്രഗ്സ് വിഭാഗവും കസ്റ്റംസ് വിഭാഗവും പിടികൂടിയത്.

രാജ്യത്തേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോറിയിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടിയത്.