ഇനി വാട്സാപ്പ് വഴിയും ഷാർജ പോലീസിന്റെ സേവനം തേടാം

11

ഷാർജയിലെ താമസക്കാർക്ക് സഹായത്തിനായി ഇനി ഏതുസമയത്തും വാട്സാപ്പ് വഴി ഷാർജ പോലീസിന്റെ സേവനം തേടാം. ചുരുങ്ങിയ സമയത്തിനുള്ളിൽ പോലീസ് സഹായത്തിനെത്തും. സ്വന്തം’ എന്ന് അർഥമാക്കുന്ന ‘ഔൻ വാട്‌സാപ്പ് പ്രോജക്ട് ’ എന്ന പേരിലുള്ള  സേവനം തിങ്കളാഴ്ചയാണ് ഷാർജ പോലീസ് ഉദ്ഘാടനം ചെയ്തത്. ഷാർജയിലെ  പൗരന്മാരും താമസക്കാരും തങ്ങളുടെ മൊബൈലിൽ പോലീസിന്റെ 065633333 എന്ന നമ്പർ സേവ് ചെയ്താൽ മതിയാകും. പോലീസിന്റെ ഈ വാട്‌സാപ്പ് സേവനം അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാണ്.

ഷാർജ പോലീസിന്റെ വാട്‌സാപ്പ് നമ്പറിൽ സേവനത്തിനായി സമീപിക്കുമ്പോൾ ഉപയോക്താവിന് ആദ്യം ലഭിക്കുന്ന സ്വാഭാവിക യാന്ത്രിക സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഘട്ടങ്ങളായി തുടർ മറുപടിയും സേവനവും ലഭിക്കുക. സമൂഹത്തിലെ എല്ലാവിഭാഗം  ജനങ്ങൾക്കും പോലീസിന്റെ സേവനം ഒരേപോലെ ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് വാട്‌സാപ്പ് സേവനം സജ്ജമാക്കിയിരിക്കുന്നത്